മേപ്പയ്യൂർ വിളയാട്ടൂർ കുട്ടിച്ചാത്തൻ കണ്ടിക്ഷേത്രോത്സവം കൊടിയേറി

news image
Feb 3, 2023, 11:46 am GMT+0000 payyolionline.in

മേപ്പയൂർ : വിളയാട്ടൂർ കുട്ടിച്ചാത്തൻ കണ്ടിക്ഷേത്രത്തിലെ തിറ മഹോത്സവം കൊടിയേറി. തന്ത്രി എടക്കൈപ്പുറത്തില്ലം രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഫെബ്രുവരി  8, 9 തിയ്യതികളിലാണ് പ്രധാന ഉത്സവം.

8 ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 7 മണിക്ക് നട്ടത്തി റ(അരി ചാർത്തൽ) 9 ന് പതിവു ചടങ്ങുകൾക്ക് പുറമെ ഉച്ചക്ക് പ്രസാദ ഊട്ട് – 5 മണിക്ക് ഇളനീർ കുല വരവ് – 6 മണിക്ക് 1001 പന്തം സമർപ്പണത്തോടെ ദീപാരാധന – ഭഗവതി സേവ.

7 മണിക്ക് ആയുധം എഴുന്നള്ളിപ്പ് – തുടർന്ന് വെള്ളാട്ട് – കരിമരുന്നു പ്രയോഗം ‘തണ്ടാൻ വരവ് – കലാമണ്ഡലം സുരേഷ് കാളിയത്തിൻ്റെ ഓട്ടംതുള്ളൽ പുലർച്ചെ 3 മണിക്ക് വെള്ളകെട്ട് – തുടർന്ന് നടക്കുന്ന കുട്ടിച്ചാത്തൻ തിറ യോടെ ഉത്സവം സമാപിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe