പയ്യോളി: മേലടി എംഎൽപി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു. പഠനോത്സവം പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി നിമിഷ ടി.വി അധ്യക്ഷത വഹിച്ച ചടങ്ങിന് പി.ടി.എ. വൈസ് പ്രസിഡണ്ട് സനൂജ ആശംസകളർപ്പിച്ചു.
പഠനോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റി എസ്.ആർ.ജി. കൺവീനർ ഷമീർ എം സംസാരിച്ചു. പ്രധാനാധ്യാപിക റജുല എ.വി സ്വാഗതവും മേരി ജനീവ നന്ദിയും പറഞ്ഞു. തുടർന്ന് എൽ.കെ.ജി മുതൽ നാലാം തരം വരെയുള്ള കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ അവതരണവും പഠനോല്പന്നങ്ങളുടെ പ്രദർശനവും നടന്നു.