പയ്യോളി: സമഗ്ര ശിക്ഷ കേരള മേലടി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. പ്രമുഖ പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മൂദ് മൂടാടി പരിപാടി ഉദ്ഘാടനം ചെയ്തു.
മേലടി ബി.പി.സി അനുരാജ് വരിക്കാലിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഡി.പി. ഒ യമുന ടീച്ചർ മുഖ്യാതിഥിയായി ,ബി.ആർ. സി ട്രെയിനർമാരായ കെ.സുനിൽ കുമാർ ,എം.കെ രാഹുൽ , പി.അനീഷ് എന്നിവർ ആശംസകൾ അറിയിച്ചു, സി.ആർ.സി. കോർഡിനേറ്റർമാരായ അഭിജിത്ത് സ്വാഗതവും അബ്ദുൾ അസീസ് നന്ദിയും രേഖപ്പെടുത്തി. ഓപ്പൺ ഫോറം ചലച്ചിത്ര അക്കാദമി റീജിനൽ കോർഡിനേറ്റർ നവീന , ചലച്ചിത്ര പ്രവർത്തകൻ ഫാൽക്കെ പ്രേമൻ എന്നിവർ നിയന്ത്രിച്ചു. ടു, സോങ്ങ് ഓഫ് സ്പാരോസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുകയും ഭാഷയും ആശയ വിനിമയ ശേഷിയും സർഗ്ഗാത്മതയും പരിപോഷിപ്പിക്കാനും അതു വഴി പഠന പ്രക്രിയകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.