മേലടി ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്‍റ് നിയമനം

news image
May 31, 2023, 11:06 am GMT+0000 payyolionline.in

പയ്യോളി: മേലടി ബ്ളോക്ക് പഞ്ചായത്ത് കേന്ദ്ര ധനകാര്യ  കമ്മീഷന്‍ ഗ്രാന്‍റ്  ഉപയോഗിച്ച് നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങളില്‍  സഹായിക്കുന്നതിനായി പ്രൊജക്റ്റ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു.3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല് പ്രാക്ടീസ് അഥവാ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്ഡ്  ബിസിനസ് മാനേജ്മെന്‍റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള  ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി സി എയോ , പി ജി ഡിസി എ യോ ഉള്ള 18 നും 30 നും  ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പട്ടിക ജാതി , പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പ്രായ പരിധിയില്‍ 3 വര്‍ഷത്തെ ഇളവ് അനുവദിക്കും.താല്പര്യമുള്ളവര്‍ യോഗയത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ജൂണ്‍ 8 നു വൈകീട്ട് 4 മണിക്ക് മുന്‍പായി മേലടി ബ്ളോക്ക് പഞ്ചായത്ത് ഓഫീസില്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷിക്കണമെന്ന് മേലടി ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :8281040628 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe