കീഴരിയൂരിലെ മേലടി ബ്ലോക്ക് വികസനോത്സവം ശ്രദ്ധേയമായി

news image
May 15, 2023, 12:10 pm GMT+0000 payyolionline.in

പയ്യോളി: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് ആഭിമുഖ്യത്തിൽ അവധിക്കാലം വിദ്യാർഥികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ വികാസത്തിന് ഉതകുന്ന വിധത്തിൽ മാറ്റിയെടുക്കുന്നതിനായി വികസനോത്സവം-23 എന്ന ക്യാമ്പയിനിന്റെ ഭാഗമായി മേലടി ബ്ലോക്ക് തല “വികസനോത്സവം- 2023” കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ മണ്ണാടീമ്മൽ കോളനിയിൽ സംഘടിപ്പിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ എം. സുനിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പട്ടികജാതി വികസവകുപ്പ് ജ്വാല കൗണ്സിലർമാരായ അഡ്വ. നിംന, സൌമ്യ എന്നിവർ ട്രെയിനിംഗിന് നേതൃത്വം നൽകി. ചടങ്ങിൽ എൽ എൽ ബി
ബിരുദം കരസ്ഥമാക്കിയ കോളനിയിലെ അനുഷ ബിനുവിന് ഉപഹാരം സമർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മേലടി ബ്ലോക്ക് പട്ടികജാതി വികസനഓഫീസർ അബ്ദുൽ അസീസ് ടി സ്വാഗതവും ഗ്രാമപഞ്ചായത്ത് പ്രമോട്ടർ അപർണ പി.ടി നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe