മേലൂരിൽ ചാണക കുഴിയിൽ വീണ ഗർഭിണിയായ പശുവിന് അഗ്നി രക്ഷാ സേന തുണയായി

news image
Dec 7, 2022, 1:26 pm GMT+0000 payyolionline.in
കൊയിലാണ്ടി :ചാണക കുഴിയിൽ വീണ ഗർഭിണിയായ പശുവിനെ അഗ്നി രക്ഷാ സേന പുറത്തെത്തിച്ചു. മേലൂർ പുറത്തെടത്ത് ബിന്ദുവിന്റെ  വീട്ടിലെ പശുവാണ് ബുധനാഴ്ച ഉച്ച 2മണിയോടെ എട്ട് അടിയോളം താഴ്ചയുള്ള ഉള്ള ചാണക കുഴിയിലേക്ക് വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ പൂർണ്ണഗർഭിണിയായ പശു മുഴുവനായും ചാണകക്കുഴിയിൽ ആയിരുന്നു.
പിന്നീട് സേനയും നാട്ടുകാരും ചേർന്ന് കയറും ബെല്‍ട്ടും പയോഗിച്ച് പശുവിനെ അരമണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ കരയ്ക്കെത്തിച്ചു. ഗ്രേഡ് എ.എസ്. ടി. ഒ.പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ദ് ബി, ബിനീഷ് കെ, നിധിപ്രസാദ് ഇ എം, അരുൺ എഎസ്, ഷാജു, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe