യുവധാര പാലേരിമുക്കിന്റെ പ്രഥമ അയനിക്കാട് പ്രീമിയർ ലീഗ് കിരീടം ബീറ്റൽസ് സ്വന്തമാക്കി

news image
May 12, 2023, 3:58 pm GMT+0000 payyolionline.in

പയ്യോളി: യുവധാര പാലേരിമുക്ക് പയ്യോളിയിൽ സംഘടിപ്പിച്ച പ്രഥമ അയനിക്കാട് പ്രീമിയർ ലീഗ് പയ്യോളി സബ് ഇൻസ്പെക്ടർ അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. പ്രധാന സ്പോൺസറായ ദിയാൻ ട്രെന്റിങ് ജ്വല്ലറി ഉടമ ദിലീപ് പൂവ്വത്തിൽ ആശംസകൾ നേർന്നു. പരിപാടിയിൽ ഷാജി എം എ സ്വാഗതവും അഖിൽ എളോടി നന്ദിയും പറഞ്ഞു. നിധിൻ ഡി എം അധ്യക്ഷത വഹിച്ചു.

ഗണ്ണേഴ്സ് എഫ്‌സി, സ്റ്റാലിൻസ് എഫ്‌സി, എഫ്‌സി ഫീനിക്സ്, എഫ്‌സി ബീറ്റിൽസ്, എഫ്‌സി ടൈറ്റാൽ, എഫ്‌സി ഡയനമോസ് എന്നി 6 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബീറ്റൽസ് എഫ്‌സി ഗന്നേർസ് എഫ്‌സി യെ പരാജയപ്പെടുത്തിയത്. എവർ റോളിംഗ് ട്രോഫി പി സി ഗിരീഷ്കുമാർ വിജയികൾക്ക് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള എവർ റോളിങ്ങ് ട്രോഫി യുവധാര ഖജാൻജി ലിജിഷ് കെ എൽ സമ്മാനിച്ചു.

പ്രീമിയർ ലീഗിലെ ബെസ്റ്റ് പ്ലേയർ ആയി തിരഞ്ഞെടുത്ത മുബാസ്മിന് (മുച്ചി) റോക്കി ജിം സ്പോൺസർ ചെയ്ത ട്രോഫി സമ്മാനിച്ചു. ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ഗോൾഡൻ ബൂട്ട് നുള്ള ട്രോഫി കരസ്ഥമാക്കിയത് അഖിൻ നും തന്റെ കരങ്ങളിലൂടെ ടീമിനെ വിജയത്തിൽ എത്തിച്ച ബെസ്റ്റ് ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ ട്രോഫി നേടി റെസിൻ നും ബെസ്റ്റ് മാനേജർ കുള്ള സാമ്മാനം ബീറ്റിൽസ് ടീമിന്റെ മാനേജർ നിധിൻരാജ് നും സെമി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ട്രോഫി കരസ്ഥമാക്കിയത് ഗണ്ണേഴ്സ് എഫ്‌സി ടീം ഗോൾകീപ്പർ അർഫാത് നും ബീറ്റിൽ ടീം സ്ട്രിക്കർ ആദിത്യൻ നുമുള്ള ട്രോഫികൾ സാരഥി റോഡ്‌വെയ്‌സ് സ്പോൺസർ ചെയ്തു. നിരവധി മത്സരങ്ങൾ നിയന്ത്രിച്ചു പരിചയമുള്ള റഫറി ആശ്വാഖ് ആണ് മത്സരം നിയന്ത്രിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe