വടകര: കേരളം ഭരിക്കുനത് ദൂർത്തും ,കെടുകാര്യസ്ഥതയും മാത്രം കൈമുതലായ സർക്കാർ കെ മുരളീധരൻ
വടകര ദൂർത്തും , കെടുകാര്യസ്ഥതയും മാത്രം കൈമുതലായിട്ടുള്ള സർക്കാരാണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റിനും , കാലിത്തൊഴുത്ത് നിർമ്മിക്കാനും കോടികളാണ് പൊട്ടിക്കുന്നത്. യു ഡി എഫ് വടകര പാർലിമെൻ്റ് മണ്ഡലം നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. എം പി . കേന്ദ്രത്തിൽ വീണ്ടും മോഡി സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ സാഹചര്യം വന്നാൽ തെരെഞ്ഞെടുപ്പ് പ്രക്രിയയുടെയും ജനാധിപത്യത്തിന്റെ
അന്ത്യം കുറിക്കും അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷതവഹിച്ചു.
ഡിസിസി അഡ്വ. കെ. പ്രവീൺകുമാർ , എം എ റസാഖ്, സി പി ചെറിയമുഹമ്മദ് അഹമ്മദ് പുന്നക്കൽ വിസി ചാണ്ടി , പാറക്കൽ അബ്ദുള്ള, പി എം ജോർജ് , പ്രദീപ് ചോമ്പാല, യു സി രാമൻ, മനോജ് കാരന്തൂര് ജയരാജ് മൂടാടി , കോട്ടയിൽ രാധാകൃഷ്ണൻ, സൂപ്പി നരിക്കാടേരി, സത്യൻ കടിയാങ്ങാട്ട് ടി ടി ഇസ്മായിൽ , കെ എം സുരേഷ് ബാബു, വി എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, വടകര, കൊയിലാണ്ടി എന്നീ അസംബ്ലി മണ്ഡലങ്ങളിലെ യുഡിഎഫ് ചെയര്‍മാന്‍, കണ്‍വീനര്‍, ഇതിന്റെ പരിധിയിലെ 36 പഞ്ചായത്ത്തല ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരും മുനിസിപ്പല്‍ തല യുഡിഎഫ് ചെയര്‍മാന്‍, കണ്‍വീനര്‍, ജില്ലാ യുഡിഎഫ് കമ്മിറ്റി അംഗങ്ങള്‍, ഘടകക്ഷികളുടെ നിയോജക മണ്ഡലം- ബ്ലോക്ക് പ്രസിഡന്റ്, സെക്രട്ടറി, പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.