യു. രാജീവൻ നാടേറ്റെടുത്ത നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രൻ

news image
Mar 25, 2023, 3:09 pm GMT+0000 payyolionline.in
കൊയിലാണ്ടി: രാഷ്ട്രീയ പരിഗണനക്കപ്പുറം നാടേറ്റെടുത്ത നേതാവായിരുന്നു യു. രാജീവനെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊയിലാണ്ടിയിൽ ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന്റെ ഒന്നാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ
അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ താഴേതട്ടിൽ നിന്നും പടിപടിയായി ഉയർന്ന് വന്ന രാജീവൻ മികച്ച സഹകാരിയും അധ്യാപകനും സംഘാടകനുമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. വി.വി. സുധാകരൻ അധ്യക്ഷനായി. ടി. സിദ്ദിഖ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.എം. ഉമ്മർ, പി. രത്നവല്ലി, മഠത്തിൽ നാണു, സി.വി. ബാല കൃഷ്ണൻ, പി.കെ.ഹബീബ്, രാജേഷ് കീഴരിയൂർ, കെ.പി. വിനോദ് കുമാർ, സി. അശോകൻ, കെ. വിജയൻ, എം. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe