കൊയിലാണ്ടി: ദീർഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന വടകര ലോകസഭാ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ തിരിച്ചുപിടിക്കുന്നത് നിർണായകമായ പങ്ക് വഹിച്ചത് രാജീവൻ മാസ്റ്റർ ആണെന്നും കോഴിക്കോടിൻറെ രാഷ്ട്രീയ ഗതി നിർണയിക്കുന്നത് രാജീവൻ മാസ്റ്ററുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും ഷൗക്കത്ത് പറഞ്ഞു.
കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവൻ മാസ്റ്റർ അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷൻ വഹിച്ച അനുസ്മരണ സമ്മേളനം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
അരുൺ മണൽ, പി രത്നവല്ലി ടീച്ചർ, വി വി സുധാകരൻ, തൻഹീർ കൊല്ലം, ചെറുവക്കാട് രാമൻ, മണി പവുവയൽ, തൈക്കണ്ടി സത്യൻ, പുരുഷോത്തമൻ, ജിഷ പുതിയേടത്ത്, ബാബു കോറോത്ത്, ഉണ്ണി പഞ്ഞാട്ട്, വി കെ കലേഷ്, സിസോൺ ദാസ്, കെ പി ചന്ദ്രൻ, ഉമേഷ് വിയ്യൂർ, റീജ പെരുവട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.