രാജ്യ ചരിത്രത്തിലെ മറ്റൊരു കറുത്ത ബഡ്ജറ്റാണ് കെ.എൻ ബാലഗോപാലന്റെത്: എൻ. പി രാധാകൃഷ്ണൻ

news image
Feb 3, 2023, 2:47 pm GMT+0000 payyolionline.in
കൊയിലാണ്ടി: സാധാരണക്കാരന്റെ നടുവൊടിച്ച ബഡ്ജറ്റിനെതിരെ കൊയിലാണ്ടി ബിജെപി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഒ ബി സി മോർച്ച  സംസ്ഥാന പ്രസിഡന്റ് എൻ പി രാധാകൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ദിവസങ്ങൾക്ക് മുൻപ് യാതൊരു പ്രതിഷേധങ്ങൾക്കും ഇട നൽകാതെ ജനങ്ങൾക്ക് യാതൊരു ബാധ്യതകളും ഏൽപ്പിക്കാതെയാണ് കേന്ദ്രസർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ചതെന്നും കേരള നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റ്  1973 ൽ വൈ ബി ചൗവാൻ അവതരിപ്പിച്ച കറുത്ത ബഡ്ജറ്റിനെ വെല്ലുന്ന രീതിയിലുള്ള കുപ്രസിദ്ധ ബഡ്ജറ്റാണ് കേരള നിയമസഭയിൽ അവതരിപ്പിച്ചെതെന്ന് അദ്ദേഹം പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
ബഡ്ജറ്റിലെ പെട്രോൾ ഡീസൽ വില വർധനവ് സി.പി.ഐ.എം കാപട്യത്തിന് ഉദാഹരണമാണെന്ന് ബി.ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് അധ്യക്ഷ പ്രസംഗത്തിൽ  സൂചിപ്പിച്ചു. വായനാരി വിനോദ്, എൻ.പി പ്രദീപ് കുമാർ , കെ.വി സുരേഷ്, അഡ്വ എ വി നിധിൻ , സതീശൻ കുനിയിൽ , അഭിൽ അശോക്, ജിതേഷ് കാപ്പാട് എന്നിവർ സംസാരിച്ചു. പ്രീജിത്ത് ടി.പി, രവി വല്ലത്ത്, കെ.കെ. സുമേഷ്, കെ.പി ൽ മനോജ്, വി.കെ സുധാകരൻ, രാജേഷ് പന്തലായനി, പ്രഗീഷ് , അഭിലാഷ് പോത്തല  എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe