രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ച് തിക്കോടിയിൽ യു ഡി എഫ് നൈറ്റ് മാർച്ച് നടത്തി

news image
Mar 29, 2023, 7:50 am GMT+0000 payyolionline.in

തിക്കോടി: തിക്കോടിയിൽ യു ഡി എഫ് നൈറ്റ് മാർച്ച് നടത്തി. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യം അന്ധകാരത്തിൽ എന്ന മുദ്രാവാക്യവുമായി തിക്കോടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

പുറക്കാട് കൊപ്ര കണ്ടത്തിൽ നിന്ന് രാത്രി 10 മണിക്ക് ആരംഭിച്ച നൈറ്റ് മാർച്ച് 11 മണിക്ക് ‘ പള്ളിക്കര എം എല്‍ എ  മുക്കിൽ സമാപിച്ചു. യു.ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ മoത്തിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.യു.ഡിഫ് മണ്ഡലം ചെയർമാൻ രാജീവൻ കൊടല്ലൂർ അധ്യക്ഷം വഹിച്ചു.ഡി.സി. സി ജനറൽ സിക്രട്ടറി സന്തോഷ് തിക്കോടി മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി. ഹനീഫ , കെ.പി. രമേശൻ, ബഷീർ തായത്ത്, ജയകൃഷണൻ ചെറുകുറ്റി, പി.പി കുഞ്ഞമ്മദ്, ഓ കെ. ഫൈസൽ ടി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
സനീർവില്ലം കണ്ടി, ബിനു കാരോളി, ഷഫീഖ് കാരേക്കാട്, പവിത്രൻ കൂറുങ്കായ
സി. കുഞ്ഞാമു . രമേശൻ വി.കെ, ടി.പി. കുഞ്ഞിമൊയ്തീൻ, ലിനീഷ് തട്ടാരി, അബൂബക്കർ അൽമാസ്, നിസാർ കാളംകുളം അഡ്വ. സമീർ ബാബു എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe