രാഹുൽ ഗാന്ധിക്ക് തുറയൂർ വനിതാ ലീഗിന്റെ ഐക്യദാർഢ്യം

news image
Apr 2, 2023, 6:42 am GMT+0000 payyolionline.in

തുറയൂർ : രാഹുൽ ഗാന്ധിക്ക് തുറയൂർ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രഖ്യാപന സംഗമം നടത്തി. പയ്യോളി അങ്ങാടിയിൽ മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്തു നടന്ന പരിപാടി
പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ്‌ ശരീഫ എം പി ഉദ്ഘാടനം ചെയ്തു.

ഹാജിറ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. നഷീദ ടീച്ചർ, അഡ്വ. മൈമൂന, ഹഫ്‌സത്ത്, സറീന മരിതേരി, തുടങ്ങിയവർ സംസാരിച്ചു. വനിതാ ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe