രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് വയനാട്ടിൽ; വി​വി​ധ പ​രി​പാ​ടി​ക​ളിൽ പ​ങ്കെ​ടു​ക്കും

news image
Mar 21, 2023, 4:16 am GMT+0000 payyolionline.in

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കെത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം.​പി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ക​ൽ​പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ല യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ സം​വാ​ദം ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി, പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ നി​ന്നു​ള്ള ഫ​ണ്ട് ല​ഭ്യ​ത, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി, വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രെ​യു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ, ബ​ഫ​ർ സോ​ൺ വി​ഷ​യ​ങ്ങ​ൾ, കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് വി​പു​ല​മാ​യ ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും ന​ട​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ല യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി. പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, യു.​ഡി.​എ​ഫ്. ക​ൺ​വീ​ന​ർ എം.​എ. ജോ​സ​ഫ്, വി.​എ. മ​ജീ​ദ്, ഒ.​വി. അ​പ്പ​ച്ച​ൻ, യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ല്‍, അ​ഡ്വ. ടി.​ജെ. ഐ​സ​ക്ക്, പി.​കെ. അ​സ്മ​ത്, കെ.​കെ. ദാ​മോ​ദ​ര​ൻ, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, തെ​ക്കേ​ട​ത്ത് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe