രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

news image
Sep 21, 2022, 7:37 am GMT+0000 payyolionline.in

മലപ്പുറം: രോഗിയുമായി പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന ആംബുലന്‍സിനെ അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ വഴി തടസ്സപ്പെടുത്തുകയും ഡ്രൈവറെ ആശുപത്രിയിലെത്തി മര്‍ദിക്കുകയും രോഗി മരിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാറിലുണ്ടായിരുന്ന തിരൂര്‍ക്കാട് സ്വദേശികളായ വെന്തോടന്‍ മുഹമ്മദ് ആഷിഖ് (38), ചെരുവിളപ്പുരയിടത്തില്‍ ഷിബുഖാന്‍ (48) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

 

ഇവരെ പിന്നീട് സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു. അറസ്റ്റിലായവരില്‍ ഒരാള്‍ കാറുടമയുടെ സഹോദരനും മറ്റേയാള്‍ അയല്‍വാസിയുമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ശ്വാസതടസ്സവും നെഞ്ചുവേദനയുമായി പടപ്പറമ്പില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന കരേക്കാട് വടക്കേപീടികയില്‍ ഖാലിദ് (35) മരിച്ചത്. യാത്രക്കിടെ അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ ആംബുലന്‍സിന് മുന്നില്‍ തിരൂര്‍ക്കാട് സ്വദേശിയുടെ കാര്‍ വഴി തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിയ രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കുന്നതിനിടെ കാറിലെത്തിയവര്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചു. ഇതുകാരണം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ വൈകിയ ഖാലിദ് അരമണിക്കൂറിനുള്ളില്‍ മരിച്ചു. അതേസമയം കാറിലുള്ളവര്‍ സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്നു.

 

അതേസമയം ഭാരത് ജോഡോ ‌‌യാത്രയ്ക്കൊപ്പം കേരളത്തിലെത്തിയ കോൺ​ഗ്രസ് ദേശീയ നേതാവിന് റോഡിലെ ആംബുലൻസുകൾ കണ്ടപ്പോൾ അത്ഭുതം, ഇത്രയധികം എണ്ണം നിരത്തുകളിലോ! കേരളത്തിൽ അത്യാഹിതമൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് ട്വീറ്റും ചെയ്തു ഉടനെ തന്നെ. മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റിൽ ചേർക്കാനും മറന്നില്ല. മലയാളികൾ വിടുമോ, കേരളത്തിലെ ദുരന്തനിവാരണ അ‌ടിയന്തര സേവനത്തെക്കുറിച്ച് ക്ലാസ് തന്നെ എടുത്തുകൊടുത്തു. ‌‌

ദില്ലിയിലെ രാഷ്ട്രീയ നേതാവായ ​ഗൗരവ് പാന്ഥിയാണ് ട്വീറ്റ് ചെയ്ത് വെട്ടിലായത്. ‘കഴിഞ്ഞ രണ്ട് ദിവസമായി ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടെ എവി‌ടെ നോക്കി‌യാലും ഓരോ പത്തുമിനിറ്റിലും റോഡിലൂടെ ആംബുലൻസുകൾ പായുന്നു. 2021ലെ ദില്ലിയിലെ കൊവിഡ് സാഹചര്യമാണ് ഓർമ്മ വന്നത്. അത്യാഹിത സാഹചര്യങ്ങളൊന്നുമില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe