റവന്യു ജില്ല സമ്മേളനം; സംഘടനയുടെ കരുത്ത് തെളിയിച്ച് മേപ്പയൂരിൽ കെപിഎസ്ടി എ യുടെ ഉജ്ജ്വല പ്രകടനം

news image
Feb 11, 2023, 4:48 pm GMT+0000 payyolionline.in

മേപ്പയൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കോഴിക്കോട് റവന്യു ജില്ല സമ്മേളനത്തോടനുബന്ധിച്ച് മേപ്പയൂരിൽ കെ പി എസ് ടി എ യുടെ ഉജ്ജ്വല പ്രകടനം. ടി.കെ.കൺവൻഷൻ സെൻ്ററിൽ നിന്ന് ആരംഭിച്ച റാലി മേപ്പയൂർ ടൗണിലൂടെ മേപ്പയൂർ ഹൈസ്കൂൾ സമീപത്തുകൂടി സമ്മേളന നഗരിയിലെത്തി. ആയിരത്തി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുത്ത പ്രകടനത്തിന് ജില്ലാ പ്രസിഡൻ്റ് ഷാജു പി കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.ശ്യാംകുമാർ, ജില്ലാ സെക്രട്ടറി ടി.കെ.പ്രവീൺ, സ്വാഗത സംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

 

പൊതുവിദ്യാഭ്യാസ വകുപ്പിനെ നോക്കുകുത്തിയാക്കി വിദ്യാഭ്യാസ ഓഫിസുകൾ സമാന്തര പാർട്ടി ഓഫിസുകളായി മാറുന്നു – കെ.കെ.രമ

മേപ്പയൂർ: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും മെഡിസപ്പ് പദ്ധതി സർക്കാറിൻ്റെ കെടുകാര്യസ്ഥത കൊണ്ട് തകിടം മറിഞ്ഞിരിക്കുകയാണെന്നും പ്രധാന ആശുപത്രികളിൽ പദ്ധതി ഇല്ലാതായിരിക്കുകയാണെന്നും കെ.കെ.രമ എംഎൽഎ പറഞ്ഞു.

മേപ്പയൂരിൽ കെ പി എസ് ടി എ റവന്യു ജില്ലാ സമ്മേളനത്തിൻ്റെ വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പൊതുവിദ്യഭ്യാസ വകുപ്പിനെ നോക്കുകുത്തിയാക്കി വിദ്യഭ്യാസ ഓഫിസുകൾ സമാന്തര പാർട്ടി കമ്മിറ്റി ഓഫിസുകളായി മാറുന്ന കാഴ്ചയാണിവിടെ കാണുന്നതെന്നും അവർ പറഞ്ഞു. പ്രസന്ന കരോളിൻ അധ്യക്ഷത വഹിച്ചു. വി.ഷക്കീല, സി.വി.നഫീസ, സുനന്ദ സാഗർ, ചിത്രരാജൻ, ബി.ഷെറീന എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe