റെയിൽവേ ഗേറ്റ് കീപ്പർ നിയമനങ്ങൾ കരാർവത്കരിക്കുന്നു; കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ മാർച്ച് നടത്തി

news image
Mar 16, 2023, 1:02 pm GMT+0000 payyolionline.in

കൊയിലാണ്ടി:  റെയിൽവേ ഗേറ്റ് കീപ്പർ നിയമനങ്ങൾ കരാർവത്കരിക്കുന്നതിനെതിരെ ഡി വൈ എഫ് ഐ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

 

ജില്ലാ ട്രഷറർ ടി കെ സുമേഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ജിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി പി ബബീഷ് അഭിവാദ്യം ചെയ്തു. ജില്ലാ കമ്മറ്റി അംഗങ്ങളായ ആദിത്യ, വിവേക്, ബിജീഷ്, സതീഷ്ബാബു, ഫാസിൽ, രൂപേഷ്, ഷിബിൻലാൽ എന്നിവർ നേതൃത്വം നല്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe