ലഹരിക്കും അന്ധവിശ്വാസത്തിനും എതിരെ മണിയൂരിൽ സായാഹ്ന സംഗമം

news image
Oct 23, 2022, 7:15 am GMT+0000 payyolionline.in

മണിയൂർ: കാലികപ്രസക്തവും വേറിട്ട സ്വഭാവമുള്ള ഒരു വിഷയവുമായി നെഹ്റു സാംസ്കാരിക വേദി കുന്നത്തുകര ഉല്ലാസ് നഗറിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. ലഹരിയും അന്ധവിശ്വാസവും ജീവനൊടുക്കുന്ന കാലിക സാഹചര്യത്തിൽ പ്രതിഷേധാഗ്നിയുമായി നാട്ടുകൂട്ടം ഒത്തുചേർന്നു.

എഴുത്തുകാരൻ ഐ .പി .പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. സാംസ്കാരിക പ്രവർത്തകൻ ആർ .ഷിജു പ്രഭാഷണം നടത്തി. നാടകനടൻ എസ് .ആർ. ഖാൻ, വാർഡ് മെമ്പർ കെ .ചിത്ര എന്നിവർ സംസാരിച്ചു .അനീഷ് അധ്യക്ഷം വഹിച്ചു. പി. കെ. സിൽജിത്ത് സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe