ലഹരി ഉപയോഗം തടയുക; തച്ചകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു

news image
Sep 27, 2022, 3:10 pm GMT+0000 payyolionline.in

പയ്യോളി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ പയ്യോളി മുൻസിപ്പാലിറ്റിയിലെ 16, 17, 18, 19 വാർഡുകൾ ചേർന്ന തച്ചകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു. കമ്മറ്റിയുടെ നേതൃത്വത്തിൽ ഓരോ വാർഡിലും പ്രത്യേകം കമ്മറ്റി രൂപികരിച്ചു. ഓരോ കമ്മറ്റി 6 വീതം സ്കോഡുകൾ രൂപികരിച്ചു.

ആയിരത്തിൽപ്പരം വീടുകൾ സന്ദർശിച്ചു. രക്ഷിതാക്കളെയും കുട്ടികളേയും ബോധവൽക്കരിച്ചു. ലഘുലേഖ വിതരണം ചെയ്തു. രണ്ടാം ഘട്ട പ്രവർത്തനം എന്ന നിലയ്ക്ക് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് കീഴൂർ എ യു പി സ്കൂൾ മുതൽ അട്ടക്കുണ്ടു ടൗൺ വരെ മനുഷ്യചങ്ങ തീർക്കുകയാണ്. രക്ഷിതാക്കൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കലാസാംസ്കാരിക സംഘടനകൾ, അമ്പലകമ്മറ്റികൾ, പള്ളി കമ്മറ്റികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരൊക്കെ ചങ്ങലയിൽ കണ്ണികളാവുന്നു.


വൈകുന്നേരം 4 മണിക്കി തീർക്കുന്ന ചങ്ങല വടക്കലിൽ ഷഫീഖ് ഉൽഘാടനം ചെയ്യും.
മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം സപ്റ്റംമ്പർ 30 വെള്ളിയാഴ്ച 4.30 ന് കീഴൂർ ഇ കെ നായനാർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ചു പയ്യോളി ടൗൺ തുറയൂരിൽ നിന്നും സ്റ്റേഡിയത്തിൽ അവസാനിക്കുന്നു. പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ.സി.സുബാഷ് ബാബു ഫ്ലാഗോ ഫ് ചെയ്യും.
പത്രസമ്മേളനത്തിൽ വടക്കയിൽ ഷഫീഖ്- മുൻസിപ്പൽ ചെയർമാൻ,
കാര്യാട്ട് നാരായണൻ ചെയർമാൻ ലഹരിവിരുദ്ധ ജാഗ്രതാ സമിതി സി. കൃഷ്ണൻ കൺവീനർ ലഹരി വിരുദ്ധ ജാഗ്രതാ സമിതി, കാട്ടു കണ്ടി ഹംസ ട്രഷറർ ജാഗ്രതാ സമിതി, മതാണ്ടി അശോകൻ മാസ്റ്റർ വൈസ് ചെയർമാൻ ജാഗ്രതാ സമിതി, എം വി ബാബു വൈസ് ചെയർമാൻ ജഗ്രതാ സമിതി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe