പയ്യോളി സ്വദേശിനിയെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

news image
Nov 22, 2022, 6:40 am GMT+0000 payyolionline.in

വടകര : വടകരയിൽ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂവ്വാടൻ ഗേറ്റിന് സമീപമാണ് സംഭവം. പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം ചെറുവലത്ത് ബാബുരാജിന്റ മകൾ ചെറുവലത്ത് ഗായത്രി ( 24 ) യാണ് ഇന്ന് രാവിലെ 9.30 ഓടെ മരിച്ച നിലയിൽ കണ്ടത്. വടകര സ്വകാര്യ ആശുപത്രിയിൽ ഒഫ്ത്താൽ മോളജി ട്രയിനിയായി ജോലി ചെയ്ത് വരികയാണ്. മൃതദേഹം ഇങ്ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. അമ്മ: ഗംഗ. സഹോദരി : ഗൌരി (പയ്യോളി ഹൈസ്കൂള്‍ വിദ്യാര്‍ഥിനി).

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe