വടകര ചെക്കോട്ടി ബസാറിൽ തെരുവ് നായ കൂട്ടത്തോടെ കുറുകെ ചാടി; അപകടത്തിൽ ബൈക്ക് യാത്രക്കാരന്‍റെ കാൽ ഒടിഞ്ഞു തൂങ്ങി

news image
Sep 21, 2022, 5:03 am GMT+0000 payyolionline.in

വടകര: സംസ്ഥാനത്ത് തെരുവുനായ കാരണം വീണ്ടും വാഹനാപകടം.  വടകര ചെക്കോട്ടി ബസാറിൽ നായ ബൈക്കിന് കുറുകെ ചാടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. കാൽ ഒടിഞ്ഞ് തൂങ്ങിയതിനാൽ വിജേഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe