വയനാട് ചുരം നാലാം വളവില്‍ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

news image
Jan 26, 2023, 12:39 pm GMT+0000 payyolionline.in

വൈത്തിരി: വയനാട് ചുരം നാലാം വളവില്‍ ബൈപാസ് റോഡില്‍ ട്രാവലർ വാൻ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ചുരത്തില്‍ പള്ളിക്കു സമീപം ട്രാവലർ വാനാണ് നടുറോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe