വയോജന ദിനം; കാപ്പാട് സ്നേഹ തീരത്തിൽ ആദരവ്

news image
Oct 1, 2022, 1:49 pm GMT+0000 payyolionline.in
ചേമഞ്ചേരി: ലോക വയോജന ദിനത്തിൽ പന്തലായാനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് കനിവ് സ്നേഹ തീരം വയോജന പുനരധിവാസ കേന്ദ്രത്തിൽ എത്തി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എംപി. മൊയ്‌ദീൻ കോയ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബു രാജ് മുഖ്യ പ്രഭാഷണം നടത്തി അതിഥികളെ പൊന്നാട ഇട്ടു ആദരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി കാപ്പാട് ബീച്ചിൽ സ്നേഹ തീരം പുനരധി വാസകേന്ദ്ര ത്തിൽഎത്തി ബ്ലോക്ക് പ്രസിഡന്റ്‌ പി. ബാബു രാജ് ആദരി ക്കുന്നു

കാപ്പാട് ബീച്ച് റോഡിൽ പ്രവർത്തി ക്കുന്ന കനിവ് സ്നേഹ തീരം റിഹാബിലിറ്റേഷൻ സെന്റർ ട്രസ്റ്റ് ന്റെനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്ര ത്തിൽ 23 പുരുഷൻമാർ 13 സ്ത്രീകളും അന്തേവാസികൾ ഉണ്ട് ബ്ലോക്ക് പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നേരെത്തെ ഓക്സിജൻ കോൺസന്റേറ്റർ മിഷിൻ നൽകിയിരുന്നു. ചടങ്ങിൽ ട്രസ്റ്റ് ചെയർ മാൻ അബ്ദുള്ള കോയ കണ്ണൻ കടവ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ബഷീർ പാടത്തൊടി സ്ഥാപനത്തെ പരിചയപ്പെടുത്തി . വി എ. ആലികുഞ്ഞി ഹാജി, എംകെ. മുസ്തഫ, മിനി ഫിലിപ്പ്. എം, മാനേജർ സൈനുദ്ധീൻ, എ ഒ പി. അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe