“വലിച്ചെറിയൽ മുക്ത കേരളം” ആരോഗ്യ ജാഗ്രത തിക്കോടി പഞ്ചായത്ത്തല ശില്പശാല സംഘടിപ്പിച്ചു

news image
Mar 28, 2023, 9:52 am GMT+0000 payyolionline.in

 തിക്കോടി :  ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് മാലിന്യ മുക്ത കേരളം ഉറപ്പാക്കുന്നതിന് കർമ്മ പദ്ധതി നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി തിക്കോടി പഞ്ചായത്തിൽ “വലിച്ചെറിയൽ മുക്ത കേരളം” ആരോഗ്യജാഗ്രത പഞ്ചായത്ത്തല ശില്പശാല പഞ്ചായത്ത് ഹാളിൽ  നടന്നു.

യോഗം പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യൻ ,ആര്‍  വിശ്വൻ എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ നീതു ടി കെ , ജെ എസ്  രമേഷ് എന്‍ എം ,എച്ച് ഐ  ബൈജുലാൽ ഇ , ജെ എച്ച് ഐ മാരായ ജോഗേഷ് ,ഷിജി, ആരോഗ്യ പ്രവർത്തകരായ ബിന്ദു , സരോജിനി ,ഗൗരി എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe