വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിനം; മൂടാടിയിൽ എസ്എഫ്ഐയുടെ വിദ്യാർത്ഥി റാലിയും പൊതുയോഗവും

news image
Mar 23, 2023, 4:42 pm GMT+0000 payyolionline.in

മൂടാടി:  സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരികളായ ഭഗത് സിംഗ് , രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി ടൗണിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

പൊതുയോഗം എസ് എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അരുൾഘോഷ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ്‌ അവന്തിക അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി നിഹാൽ എൻ ടി,ഏരിയ വൈസ് പ്രസിഡന്റ്‌ അശ്വന്ത് , ഏരിയ ജോ:സെക്രട്ടറി അഭയ് തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe