വിലകയറ്റം പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുമ്പോഴും സർക്കാർ ധൂർത്തടിക്കുന്നു: എസ്.പി കുഞ്ഞമ്മത്

news image
Nov 21, 2022, 1:14 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുത്തിച്ചുയരുമ്പോഴും സർക്കാർ നിസംഗത പാലിക്കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയും മറ്റുമായി ധൂർത്തടിക്കുകയുമാണെന്ന് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് അഭിപ്രായപ്പെട്ടു. അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് പ്രതിഷേധ സായാഹ്‌നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമദ് മൗലവി അധ്യക്ഷനായി.

 

വിലക്കയറ്റത്തിനെതിരെ അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേ സായാഹ്നം ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു

വി.വി.എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. സുഹൈൽ അരിക്കുളം, കെ.എം അബ്ദുസ്സലാം, കെ.എം മുഹമ്മദ്, അമ്മത് പൊയിലങ്ങൽ, പി.പി.കെ അബ്ദുള്ള, സകരിയ്യ മാവട്ട്, അഷ്റഫ് എൻ.കെ, അസീസ് എൻ.എം, വി.പി.കെ ലത്വീഫ് പ്രതിഷേധ സായാഹ്നത്തിന് നേതൃത്വം നൽകി. ബഷീർ വടക്കയിൽ സ്വാഗതവും, എം കുഞ്ഞായൻകുട്ടി നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe