‘വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്’: വിവ കേരളം പദ്ധതിക്ക് തുറയൂരിൽ തുടക്കമായി

news image
Mar 8, 2023, 3:30 pm GMT+0000 payyolionline.in

തുറയൂർ:   15 വയസിനും 59 വയസിനും ഇടയിലുള്ള സ്ത്രീകളിലെ ഹിമോഗ്ലോബിൻ ലെവൽ പരിശോധിച്ച് ആവശ്യമായവർക്ക് ചികിത്സയും പ്രതിരോധ മരുന്നും നൽകുന്ന വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ കേരളം’  പദ്ധതി തുറയൂരിൽ ആരംഭിച്ചു.

 

ജീവതാളം പദ്ധതിയുടെ ഭാഗമായി സ്ത്രീകളിൽ ഗർഭാശയ ഗള ക്യാൻസർ നേരത്തെ കണ്ടെത്തി ചികിത്സ നൽകാനുള്ള പദ്ധതിയും ആരംഭിച്ചു. തുറയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്  സി കെ ഗിരീഷ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സബിൻരാജ്, വാർഡ് മെമ്പർ മാരായ ശ്രീകല, ദിപിന, അബ്ദുൽ റസാഖ്, സജിത, നജില, ഡോക്ടർ റബീന, പബ്ലിക് ഹെൽത്ത്‌ നഴ്സ് സുബൈദ, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe