വിവാഹദിനം കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകി ഇരിങ്ങലിൽ നവ ദമ്പതികൾ മാതൃകയായി

news image
Nov 6, 2022, 1:52 pm GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങലിൽ വിവാഹദിനത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായധനം നൽകി  നവ ദമ്പതികൾ മാതൃകയായി. ഇരിങ്ങൽ അറുവയിൽ ചെറിയാവിയിൽ ഷിനുവും – സ്വാതിയുമാണ് സുരക്ഷ പെയിൻ & പാലിയേറ്റീവ് അറുവയിൽ യൂണിറ്റിൻ്റെ ഭാരവാഹികൾക്ക് സഹായധനം കൈമാറിയത്.


ചെറിയാവി ശശീന്ദ്രൻ്റെയും ശോഭാ ശശീന്ദ്രൻ്റെയും മകനാണ് ഷിനു
വടകര എരഞ്ഞി വളപ്പിൽ മൂലയിൽ സത്യൻ്റെ മകളാണ് സ്വാതി. ഷിനു മസ്ക്കറ്റിലെ
മെക്കാനിക്കാണ്. ഇന്ന് വിവാഹിതരായ ഇവർ വീട്ടിലെത്തിയ ശേഷം തുക സുരക്ഷയുടെ ഭാരവാഹികളെ ഏൽപ്പിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe