വിവിധ ആവശ്യം ഉന്നയിച്ച് കെ ജി എച്ച് ഡി എസ് ഇ യു- സിഐടിയു മാർച്ചും ധർണയും ജനുവരി 24ന് കൊയിലാണ്ടിയിൽ

news image
Jan 22, 2023, 2:12 pm GMT+0000 payyolionline.in

കൊയിലാണ്ടി:  വേതന വർദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നൽകുക, ബോണ്ട് ബ്രേക്ക് സംവിധാനം അവസാനിപ്പിക്കുക, വേതനത്തോടുകൂടിയ പ്രസവാവധി അനുവദിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ മാർച്ചും ധർണയും ജനുവരി 24 ചൊവ്വാഴ്ച 10 മണിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നടക്കും. കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും.


സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനിദേവ്, യൂണിയൻ ജില്ലാ പ്രസിഡണ്ട് എം ധർമ്മജൻ,. വൈസ് പ്രസിഡണ്ട് യുകെ പവിത്രൻ, സിഐടിയു ജില്ലാ സെക്രട്ടറി ടി എം സുരേഷ് കുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, എ.കുഞ്ഞിരാമൻ വടകര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ സുധീഷ് പേരാമ്പ്ര,
വാസുദേവൻ കോഴിക്കോട്, രശ്മി കൊയിലാണ്ടി നന്ദകുമാർ ഒഞ്ചിയം, ശൈലേഷ് അരിക്കുളം, സിഐടിയു കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം ലജിഷ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe