വീട്ടുവളപ്പിലെ കാട് വെട്ടുന്നതിനിടെ വീണ് പരിക്കേറ്റയാള്‍  ചികിത്സക്കിടെ മരിച്ചു

news image
Sep 6, 2022, 1:45 pm GMT+0000 payyolionline.in
മണിയൂര്‍: ഉയരമുള്ള പറമ്പില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു.   മണിയൂര്‍ ഈര്‍പ്പൊടി സ്കൂളിന് സമീപം തടത്തില്‍ ശ്രീധരന്‍ (67)  ആണ് ചികിത്സക്കിടെ  മരിച്ചത്. വെള്ളിയാഴ്ച  ഉച്ചയോടെ വീട്ടുവളപ്പിലെ  കാടുവെട്ടുന്നത്തിനിടയില്‍ പറമ്പില്‍ നിന്ന് താഴേക്ക് വീണാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ  ചികിത്സക്കിടെ  ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ  മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: വത്സല. മക്കള്‍: സില്‍ജ, സിജില, മരുമക്കള്‍: അമല്‍നാഥ് ഏറാമല, സുഭാഷ്‌ കീഴരിയൂര്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, ലീല, ശാരദ, രാജന്‍, രാധ, അശോകന്‍.
Inside-post---final

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe