വെള്ളപ്പൊക്ക ഭീഷണി; ദേശീയപാതയില്‍ തിക്കോടി പെരുമാള്‍താഴ ഓവ് ചാല്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

news image
Feb 1, 2023, 12:26 pm GMT+0000 payyolionline.in

തിക്കോടി: ജനവാസ മേഖലയിൽ വെള്ളം ഒഴുക്കിവിടാനുള്ള  ഓവ്ചാലിന്റെ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. താഴ്ന്ന പ്രദേശമായ പെരുമാൾതാഴ ഭാഗം മഴക്കാലത്ത് വെളളപ്പൊക്ക ഭീഷണിയിലാണ്.  ആ ഭാഗത്താണ് ഡ്രൈനേജിലൂടെ വെള്ളം ഒഴുക്കിവിടാൻ ശ്രമിക്കുന്നത്.

 

ജനവാസ മേഖലയിൽ മലിന ജലം ഒഴുക്കിവിടാനുള്ള പ്രവര്‍ത്തിയാണ് നാട്ടുകാര്‍ തടഞ്ഞത്. പരിസരവാസികളായ പെരുമാൾ താഴ ഇസ്മയിൽ, അബ്ദുൾ റഹിമാൻ, ബാലൻ, ജമീല, ബാലകൃഷ്ണൻ മാസ്റ്റർ, പിടി ബിജു, കളത്തിൽ മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe