വ്യാജരേഖ കേസ്; വിദ്യയുടെ വീട്ടിൽ പരിശോധന

news image
Jun 10, 2023, 1:44 pm GMT+0000 payyolionline.in

തൃക്കരിപ്പൂർ: വ്യാജരേഖ കേസിൽ തൃക്കരിപ്പൂരിലെ കെ വിദ്യയുടെ വീട്ടിൽ അഗളി പൊലീസ് പരിശോധന നടത്തി. അടച്ചിട്ട വീട് ബന്ധുക്കളുടെ സഹയത്തോടെ തുറന്നെങ്കിലും രേഖകളൊന്നും കണ്ടെത്തിയിട്ടില്ല. അട്ടപ്പാടി ഗവ. കോളേജിൽ മലയാളം ഗസ്‌റ്റ് ലക്‌ചറർ തസ്‌തികയിൽ നിയമനം നേടാൻ മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന കേസിലാണ് അഗളി പൊലീസ് തൃക്കരിപ്പൂരിൽ  എത്തിയത്.

സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘം പകൽ ഒന്നിനാണ്‌ മണിയനോടിയിലെ  വിദ്യയുടെ വീട്ടിൽ പരിശോധനക്കെത്തിയത്.  ഒന്നര മണിക്കൂറിലധികം പരിശോധന നീണ്ടു. കേസിൽ അട്ടപ്പാടി ഡിവൈഎസ്‌പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച മഹാരാജാസ് കോളേജിലെത്തി പരിശോധന നടത്തും. ഇന്റർവ്യു നടത്തുമ്പോൾ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന ലാലി മോൾ വർഗീസിന്റെ മൊഴിയും എടുക്കും. കാസർകോട്‌ കരിന്തളം ഗവ. കോളേജിലും ദിവ്യ വ്യാജരേഖ ഉപയോഗിച്ചെന്ന പരാതിയിൽ നീലേശ്വരം പൊലീസും കേസെടുത്തിട്ടുണ്ട്‌. അന്വേഷണം പുരോഗമിക്കുകയാണ്. നീലേശ്വരം പൊലീസും വിദ്യയുടെ വീട്ടിൽ പരിശോധനക്കെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe