വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ‘ആശ്വാസ് പദ്ധതി’ കൊയിലാണ്ടി യൂണിറ്റിൽ നടപ്പാക്കി

news image
Mar 17, 2023, 4:14 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആശ്വാസ് പദ്ധതി കൊയിലാണ്ടി യൂണിറ്റിൽ നടപ്പാക്കി. ആശ്വാസ് പദ്ധതിയിൽ അങ്കമാവുന്ന ഒരു വ്യാപരി മരിച്ചാൽ അയാളുടെ വീട്ടിൽ പത്തു ലക്ഷം രൂപ ധന സഹായവും, ചികിത്സ സഹായം മൂന്നു ലക്ഷം രൂപയും നൽകുന്ന പദ്ധതിയാണ് ആശ്വാസ് പദ്ധതി.

ജില്ലാ വൈസ് പ്രസിഡന്റ്‌ മണിയൊത് മൂസ, സെക്രട്ടറിമാരായ മനാഫ് കാപ്പാട്, വിനോദൻ പയ്യോളി, വാനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഷീബ ശിവാനന്ദൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ സുകുമാരൻ തിക്കോടി, ജനറൽ സെക്രട്ടറി സുനൈദ്, സെക്രട്ടറി ജലീൽ മൂസ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷൌക്കത്ത്, വാനിതാ വിംഗ് ജില്ലാ സെക്രട്ടറി സിന്ധു എക്സിക്യൂട്ടീവ് അംഗം സുമതി, സജിത എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe