വൻമുഖം കുതിരോടി സിദ്ധീഖ്മഹല്ല് കുടുംബ സംഗമം

news image
Nov 27, 2022, 11:53 am GMT+0000 payyolionline.in

നന്തി ബസാർ : വൻമുഖം കുതിരോടി സിദ്ധീഖ് മഹല്ല് സംഘടിപ്പിച്ച വമ്പിച്ച സംഗമം സമസത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ ഉൽഘാടനം ചെയ്തു കെ.സി.അസ്സയിനാർ അദ്ധ്യക്ഷനായി. മഹല്ല് ശാക്തികരണം എന്ന വിഷയത്തിൽ അബ്ദുസമദ് പൂക്കോട്ടുർ മുഖ്യ പ്രഭാഷണം നടത്തി.

പരിപാടി എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ ഉൽഘാടനം ചെയ്യുന്നു

മുഹമ്മദലി ദാരിമി ശ്രീകണ്oപുരം ബന്ധങ്ങളുടെ രീതി ശാസത്രം എന്ന വിഷയവും, സാഹിത്യകാരനും, കവിയും, ചിത്രകാരനുമായ സോമൻ കടലൂർ സൗഹൃദ സായാഹ്നം എന്ന വിഷയവും അവതരിപ്പിച്ചു.റമീസ് ഹൈതമി, ലഹരിയുടെ കാണാപുറങ്ങൾ എന്ന വിഷയവുമായി കെല്ലൂർ ബിഷർ കെ സി. സംസാരിച്ചു. കെ.കെ.അബ്ദുറഹിമാൻ സ്വാഗതവും ഫൈസൽ ജന്നത്ത് നന്ദിയും പറഞ്ഞു.അഫ്താബ് ഖിറാഅത്ത് നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe