വൻമുഖം ഗവ ഹൈസ്കൂളിലെ ‘കോലായി കിസ്സ’ ശ്രദ്ധേയമായി

news image
Mar 5, 2023, 6:33 am GMT+0000 payyolionline.in

നന്തി ബസാർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വൻമുഖം ഗവ: ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം മാർച്ച് 2,3,4  തിയതികളിലായി ‘കോലായി കിസ്സ’ എന്ന പേരിൽ പുരാവസ്തുക്കളുടെ പ്രദർശനവും, പരിചയപ്പെടുത്തലും തലമുറകളുടെ സ്നേഹസംഗമവും സംഘടിപ്പിച്ചു. കെ വി മുഹമ്മദ് ഗുരുക്കൾ പാലയാട് സ്ഥാപിച്ച ഗുരുക്കൾസ് ചികിത്സാലയത്തിലെ പുരാവസ്തു ശേഖരത്തിന്റെ പ്രദർശനവും പരിചയപ്പെടുത്തലുമാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.
നാലാം തീയതി രാവിലെ സൗജന്യ കളരി മർമ്മ ചികിത്സ ക്യാമ്പ് ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നൗഫൽ നന്തി അദ്ധ്യക്ഷനായി. കെ.വി മുഹമ്മദ് ഗുരുക്കൾ ആയുർവേദത്തെ കുറിച്ചും കളരിയെക്കുറിച്ചും സംസാരിച്ചു.

വൻമുഖം ഗവ: ഹൈസ്കൂളിൽ നടന്ന ‘ കോലായി കിസ്സയിൽ പങ്കെടുത്തവരിൽ ചിലർ

കടലൂരിന്റെ ചരിത്രത്തിൽ വ്യത്യസ്ത വ്യക്തിമുദ്ര പതിപ്പിച്ച പഴയ തലമുറകളിലെ ആളുകളെയും പുതിയ തലമുറയിലെ കുട്ടികളെയും ഒപ്പമിരുത്തിക്കൊണ്ട് ഒരു സ്നേഹസംഗമവും സംവാദവും നടന്നു .പ്രദീപൻ കൈപ്രത്ത് മോഡറേറ്റർ ആയിരുന്നു. നൗഫൽ നന്തി രചിച്ച സ്വാഗത ഗാനം വിദ്യാലയത്തിലെ സംഗീത അധ്യാപിക സജിത ടീച്ചറും കുട്ടികളും ചേർന്ന് ആലപിച്ചു. സോഷ്യൽ സർവീസ് സ്കീം കൺവീനർ ഷാജി മാസ്റ്റർ പദ്ധതി വിശദീകരിച്ചു. മുതിർന്ന പൗരന്മാർക്ക് നാരങ്ങ മിഠായി വിതരണം ചെയ്താണ് ‘കോലായി കിസ്സ ‘ആരംഭിച്ചത്.  കടലൂർ, ലൈറ്റ് ഹൗസ്, വൻമുഖം സ്കൂൾ എന്നിവയെ സംബന്ധിച്ച ഓർമ്മകൾ , പഴയകാല പാട്ടുകൾ, കളികൾ, എന്നിവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പഴയ കാല ഭക്ഷണ രീതിയും പരിചയപ്പെടുത്തിക്കൊണ്ടുതന്നെ ഉച്ച ഭക്ഷണവും വേദിയിൽത്തന്നെ വിതരണം ചെയ്തു.   പേപ്പർ ബാഗ് നിർമാണ പരിശീലനവും കുരുത്തോലകളരിയും സംഘടിപ്പിച്ചു. രവി നമ്പ്യേരി, റംല ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. സുചിത്ര ടീച്ചർ സ്വാഗതം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe