വൻമുഖം ഹൈസ്കൂളിൽ പുരാവസ്തു പ്രദർശനവും സ്നേഹസംഗമവും സംഘടിപ്പിക്കുന്നു

news image
Feb 28, 2023, 12:40 pm GMT+0000 payyolionline.in

 

നന്തി ബസാർ: വൻമുഖം ഗവ: ഹൈസ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീംമിന്റെ ഭാഗമായി മാർച്ച് 2,3,4,5 തിയ്യതികളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ  പുരാവസ്തു പ്രദർശനവും, തലമുറകളുടെ സ്നേഹസംഗമവും സംഘടിപ്പിക്കുന്നു.

കടലൂരിൻ്റെ ചരിത്ര വഴികളിൽ വ്യത്യസ്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയും, പുതിയ തലമുറകളുമായി ആശയ കൈമാററത്തിനുള്ള ഇടമൊരുക്കുകയുമാണ് പരിപാടി . യോഗം വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് ഉൽഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് നൗഫൽ നന്തി അദ്ധ്യക്ഷനായി. പി.ഡി. സുചിത്ര ടീച്ചർ സ്വാഗതവും, ടി.ഷാജി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe