വർക്കലയിൽ പുതുവത്സരാഘോഷത്തിന് എത്തിയ യുവാവ് തിരയിൽപെട്ട് മരിച്ചു

news image
Dec 31, 2022, 12:27 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ പുതുവത്സരാഘോഷത്തിനായി വർക്കലയിൽ എത്തിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡേയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് അരൂപ് ഡേയും ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമാണ് വർക്കലയിൽ എത്തിയത്.

ഓടയം ബീച്ചിലെ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ആ റിസോർട്ടിന് സമീപത്തെ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ അരൂപ് മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe