” വർണ്ണം 2022″; കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷനൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

news image
Nov 27, 2022, 12:12 pm GMT+0000 payyolionline.in

കൊയിലാണ്ടി:  സീനിയർ ചേംബർ ഇന്റർനാഷനൽ കൊയിലാണ്ടി ലീജിയൺ എൽ.കെ.ജി. മുതൽ 7-ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം ” വർണ്ണം “2022- കൊയിലാണ്ടിയിലെ എം.ജി. കോളേജിൽ നടത്തി.

സീനിയർ ചേംബർ പ്രസിഡണ്ട് സി.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. സീനിയർ ചേംബർ ഇന്റർനാഷനൽ GLC- വർഗീസ് വൈദ്യൻ മുഖ്യാതിഥിയായി .
സബ്ജില്ലാ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്, ജലചായം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ നിഹാരിക രാജു ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു.
നാഷനൽ ഡയറക്ടർ ജോസ് കണ്ടോത്ത്, പി.ഇ.സുകുമാർ, സജിത്ത്, മനോജ് വൈജയന്തം, അഡ്വ. ജതീഷ് ബാബു, രവീന്ദൻ കോമത്ത്, രാഖി ലാലു, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നും, രണ്ടും മുന്നും സ്ഥാനങ്ങൾക്ക് പുറമെ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe