‘വർണ്ണോത്സവം 2023’; പുറക്കാട് സൗത്ത് എൽപി സ്കൂൾ 116-ാം വാർഷികാഘോഷം നാളെ

news image
Mar 9, 2023, 2:11 pm GMT+0000 payyolionline.in

 

പുറക്കാട്: പുറക്കാട് സൗത്ത് എൽ. പി സ്കൂൾ ‘വർണ്ണോത്സവം 2023 ‘ 116-ാം വാർഷികാഘോഷം നാളെ നടക്കും. കലാ സാംസ്കാരിക സാഹിത്യ പ്രവർത്തകൻ പി.കെ പാറക്കടവ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡൻറ് കുയ്യണ്ടി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥി ആയിരിക്കും.

വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ്, എ ഇ ഒ വിനോദ്, ബി. പി സി അനുരാജ് മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ നൽകി ആദരിക്കും. സ്റ്റാഫ് സെക്രട്ടറി രമ്യ പി റിപ്പോർട്ട് അവതരിപ്പിക്കും. മേലടി ബ്ലോക്ക് മെമ്പർ രാജീവൻ കൊടലൂർ , വിദ്യാലയ വികസന സമിതി ശ്രീധരൻ കോരച്ചം കണ്ടി, സ്കൂൾ മാനേജർ വാസുദേവൻ മാസ്റ്റർ  എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും.

ഗ്രാമത്തിലെ വിവിധ മേഖലയിലെ കർഷകർ അനുഭവം പങ്കുവെക്കുന്ന കൃഷികിരണം, കുട്ടികളുടേയും അമ്മമാരുടേയും കലാ പരിപാടി, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട് നയിക്കുന്ന വാമൊഴിച്ചിന്ത് തുടങ്ങിയ പ്രോഗ്രാമുകൾ അരങ്ങേറും. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുഷമ ആർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജോയ് നന്ദിയും രേഖപ്പെടുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe