ശബരിമല വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

news image
Jan 6, 2023, 1:42 pm GMT+0000 payyolionline.in

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ആലപ്പുഴ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ ആര്‍ ജയകുമാറാണ് മരിച്ചത്.47 വയസായിരുന്നു. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ജയകുമാറിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ജയകുമാറിനൊപ്പം ചെങ്ങന്നൂര്‍ സ്വദേശികളായ രജീഷ്, അമല്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe