‘ശ്രീനാരായണ ദർശനം വർത്തമാനകാല പ്രസക്തി’; പയ്യോളിയിൽ യുവകലാസാഹിതി സെമിനാർ സംഘടിപ്പിക്കുന്നു

news image
Sep 20, 2022, 1:14 pm GMT+0000 payyolionline.in

പയ്യോളി: ‘ശ്രീനാരായണ ദർശനം വർത്തമാനകാല പ്രസക്തി’ എന്ന വിഷയത്തിൽ യുവകലാസാഹിതി തിക്കോടി മേഖലാ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 22 വ്യാഴാഴ്ച 3.30 ന് പയ്യോളി അരങ്ങിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്യും.
വിവിധ കോളേജുകളിൽ അധ്യാപകനായിരുന്ന പ്രൊഫ.സഹദേവൻ മുഖ്യപ്രഭാഷണം നടത്തും.
എഴുത്തുകാരും പ്രഭാഷകന്മാരുമായ ബഷീർ തിക്കോടി, ഇബ്രാഹിം തിക്കോടി പ്രഭാഷണം നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe