ശ്രീ പിഷാരികാവിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു

news image
May 6, 2023, 1:29 am GMT+0000 payyolionline.in

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിനു കീഴിലെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു. ശ്രീപുത്രൻ ടി., ഉണ്ണികൃഷ്ണൻ സി, രാധാകൃഷ്ണൻ പി.പി, ബാലകൃഷ്ണൻ എം എന്നിവരാണ് നിയമിക്കപ്പെട്ടത്.

ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ കൊട്ടിലകത്ത് ബാലൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുതായി നിയമിതരായ ട്രസ്റ്റിമാർ ചുമതലയേറ്റു. എക്സിക്യൂട്ടീവ് ഓഫീസർ കെ. ജഗദീഷ് പ്രസാദ് യോഗത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe