സംസ്ഥാന ബീച്ച് വോളി 17, 18 തീയതികളിൽ കൊളാവിപ്പാലത്ത്

news image
Jun 8, 2023, 2:22 am GMT+0000 payyolionline.in

പയ്യോളി  : സംസ്ഥാന ബീച്ച് വോളി ചാമ്പ്യൻഷിപ്പ് 17, 18 തീയതികളിൽ കൊളാവിപ്പാലം ബീച്ചിൽ നടക്കും. ഇരിങ്ങൽ ജവഹർ സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ്. എല്ലാ ജില്ലകളിൽനിന്നും പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും. ദേശീയ ബീച്ച് വോളി ചാമ്പ്യൻഷിപ്പിനുള്ള കേരളടീമുകളെ ഇവിടെനിന്നാണ് തിരഞ്ഞെടുക്കുക.

സംഘാടകസമിതി രൂപവത്കരണയോഗം സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി സി. സത്യൻ ഉദ്ഘാടനംചെയ്തു. ടി. പവിത്രൻ അധ്യക്ഷതവഹിച്ചു. വി.കെ. പ്രദീപൻ, സി.വി. വിജയൻ, ജഗന്നാഥൻ, രാഘവൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ടി. പവിത്രൻ (ചെയ.), ഒ.എൻ. സുനിൽകുമാർ, കെ.കെ. ശിവദാസൻ (വൈ.ചെയ.), കെ.കെ. ജഗന്നാഥൻ (ജന.കൺ.), രാജേഷ് ആനാടത്തിൽ, എ.കെ. ആദർശ്, സി.പി. പ്രിജേഷ് (ജോ.സെക്ര.), എ.കെ. രാജു (ഖജാ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe