സുരക്ഷ പ്രശ്‌നം:ഇറ്റലിയില്‍ ചാറ്റ് ജിപിടി നിരോധിച്ചു

news image
Mar 31, 2023, 5:12 pm GMT+0000 payyolionline.in

റോം:   ഇറ്റലിയില്‍ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ട് നിരോധിച്ചു. സ്വകാര്യത സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ചാറ്റ് ജിപിടി നിരോധിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയെ സംബന്ധിച്ച് ഉടനടി അന്വേഷിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

നവംബര്‍ 2022 നാണ്  ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിന് തുടക്കമാകുന്നത് . ഇതിന് ശേഷം ലക്ഷക്കണക്കിന് പേരാണ് ഇത് ഉപയോഗിച്ച് പോന്നിരുന്നത്.മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ എന്നാണ് ജിപിടി അര്‍ത്ഥമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe