സൈനിക് സ്കൂളില്‍ അധ്യാപകര്‍; സംസ്കൃത കോളേജില്‍ ഗസ്റ്റ് ലക്ചറര്‍; വിശദാംശങ്ങളറിയാം

news image
Sep 6, 2022, 6:17 pm GMT+0000 payyolionline.in

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്‌കൂളിൽ സ്ഥിരം തസ്തികയിൽ ഒരു ടിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെയും (എസ്‌സി/എസ്ടി/ഒബിസിക്ക് സംവരണം ചെയ്തത്), കരാർ അടിസ്ഥാനത്തിൽ ഒരു കൗൺസിലറുടെയും (അൺറിസർവ്ഡ്) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും www.sainikschooltvm.nic.in ൽ ലഭ്യമാണ്.

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ് 16ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

 

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജിൽ സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ 13നു രാവിലെ 11നു പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്‌ട്രേഷൻ എന്ന ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe