സ്കൂൾ വിദ്യാർത്ഥിനി മയക്ക്മരുന്നു ലോബിക്ക് അടിമപ്പെട്ട വിഷയം; പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഴിയൂര്‍ സര്‍വ്വകക്ഷി യോഗം

news image
Dec 7, 2022, 4:48 pm GMT+0000 payyolionline.in

വടകര: അഴിയൂരിൽ സ്കൂൾ വിദ്യാർത്ഥിനി മയക്ക്മരുന്നു ലോബിക്ക് അടിമപ്പെട്ട   വിഷയം സമഗ്രാന്വേഷണം  നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കന്നമെന്ന് അഴിയൂരില്‍ ചേര്‍ന്ന  സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു.  ലഹരിവസ്തുക്കളുടെ വ്യാപനം തടഞ്ഞ്  പുതുതലമുറയേയും മറ്റ് ജനജീവിതവും നല്ലരീതിയില്‍ കൊണ്ടുവരാന്‍ ജനങ്ങൾ  ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്  യോഗം വിലയിരുത്തി, അഴിയൂരിലുണ്ടായ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെ നടപടി എടുക്കുമെന്നും സ്കൂളുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാവുമെന്നും എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ വൈ.ഷിബു  പറഞ്ഞു .

അഴിയൂർ സർവകക്ഷിയോഗം

എല്ലാ കുട്ടികള്‍ക്കും   കൗണ്‍സിലിങ്ങ് നല്‍കുകയും അടുത്ത പ്രദേശമായ മാഹി പോലീസുമായി ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന് ചര്‍ച്ച നടത്തുകയും ചെയ്യും. പ്രശ്നം നിസ്സാരവൽക്കരിക്കാനുള്ള പോലീസ് ശ്രമം അവസാനിപ്പിക്കണമെന്നും,  പ്രതികളെ പറ്റി അറിഞ്ഞിട്ടും ചിലരുടെ താല്പര്യത്തിന് വഴങ്ങി കേസ് തേച്ച് മായ്ക്കാൻ  ചോമ്പാൽ പോലീസ്  ശ്രമിക്കുന്നതായി  യോഗത്തിൽ  പരാതിഉയർന്നു. സംഭവത്തില്‍  പോലീസ് കുട്ടിയുടെ മൊഴി വിലക്കെടുത്തില്ലന്നും സാഹചര്യ തെളിവുകള്‍ നശിപ്പിച്ചെന്നും പോലീസിനെതിരെ വിമര്‍ശനം വന്നു.  യോഗത്തില്‍ ഒരേകക്ഷിയില്‍ പെട്ടവര്‍ വീണ്ടും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് നിയന്ത്രിച്ചതോടെ യോഗം ബഹളത്തില്‍ മുങ്ങി. ചോമ്പാല പോലീസ് സ്ഥാലത്തെത്തിയതോടെ യോഗം വീണ്ടും തുടര്‍ന്നു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മറിന്‍റെ അധ്യക്ഷത വഹിച്ചു.പി  പി  നിഷ  കോട്ടയില്‍ രാധാകൃഷ്ണന്‍ , സീനത്ത്‌  ബഷീർ, എ.ടി.ശ്രീധരന്‍ , കെ.വി.രാജന്‍ , പ്രദീപ്  ചോമ്പാല,  കെ  അൻവർ ഹാജി , കെ പി  പ്രമോദ്, പി  വി  സുബീഷ്, കെ  പി  വിജയൻ , ഷുഹൈബ്  അഴിയൂർ , കെ.പി.പ്രജിത്ത് കുമാര്‍  എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe