പയ്യോളി : പിന്നോക്ക വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു . അഭയ് മുചുകുന്ന് , സാരംഗ് പയ്യോളി, ജി കെ ദിൽജിത്ത് , അവന്തിക സുധാകർ, ശ്രുതി, അശ്വനി എന്നിവർ സംസാരിച്ചു .ഏരിയ സെക്രട്ടറി നിഹാൽ സ്വാഗതവും വിവേക് നന്ദിയും പറഞ്ഞു.