‘സ്പെഷ്യൽ കവർ’ പുറത്തിറക്കി കേളപ്പജിക്ക് തപാൽ വകുപ്പിന്റെ ആദരവ്

news image
Sep 6, 2022, 11:53 am GMT+0000 payyolionline.in

തുറയൂർ: ഫിലാറ്റലി ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കർത്തവുമായ കേരള ഗാന്ധി കെ കേളപ്പനെ തപാൽ വകുപ്പ് ആദരിച്ചു.  തപാൽ വകുപ്പ് പുറത്തിറക്കുന്ന ‘ സെപ്ഷ്യൽ കവർ ‘ പയ്യോളി അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ കൊയപ്പള്ളി തറവാട്ടിൽ വെച്ച് കോഴിക്കോട് റീജിയണൽ പോസ്റ്റ്‌ മാസ്റ്റർ ജനറൽ ടി നിർമലാ ദേവി പ്രകാശനം ചെയ്തു.

വടകര പോസ്റ്റൽ സൂപ്രണ്ട് സി കെ മോഹനൻ അധ്യക്ഷനായ ചടങ്ങിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. ദ്യുതി നെല്ലൂർ, ആവണി എന്നിവർ പ്രാർത്ഥന ഗീതം ചൊല്ലി. സജിത, വിജയൻ കൈനാടത്ത്, നന്ദകുമാർ എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ വടകര സൗത്ത്‌ സബ് ഡിവിഷണൽ അസിസ്റ്റന്റ് സൂപ്രണ്ട് ഷീജ പ്രഭാകരൻ സ്വാഗതവും വടകര പോസ്റ്റൽ ഡിവിഷണൽ ഹെഡ്വുകട്ടേഴ്‌സ് അസിസ്റ്റന്റ് സൂപ്രണ്ട് വി വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കെ കേളപ്പന്റെ ചിത്രം ആലേഖനം ചെയ്ത മൈ സ്റ്റാമ്പ് അദ്ദേഹത്തിന്റ പൗത്രൻ നന്ദകുമാർ പോസ്റ്റ്‌ മാസ്റ്റർ ജനറലിൽ നിന്നും ഏറ്റുവാങ്ങി.

ഇതൊടാനുബന്ധിച്ചു നടന്ന ആധാർ മേള തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. കൂടാതെ സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ കുട്ടികൾക്ക് പാസ്സ് ബുക്കും കേളപ്പജിയുടെ ചിത്രം ആലേഖനം ചെയ്ത നെയിം സ്ലിപ്പും സമ്മാനങ്ങളും വിതരണം ചെയ്തു. പൊതുജനങ്ങൾക്ക് പ്രെസ്തുത സ്പെഷ്യൽ കവർ പ്രധാനപ്പെട്ട പോസ്റ്റ്‌ ഓഫീസുകളിൽ നിന്നും വാങ്ങാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe