സൗദിയിൽ സ്വദേശിവത്കരിച്ച തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാം

news image
Nov 9, 2022, 4:51 pm GMT+0000 payyolionline.in

റിയാദ്: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ പൗരന്മാർക്ക് നിജപ്പെടുത്തിയ മുഴുവൻ തൊഴിൽ മേഖലകളിലും ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇങ്ങനെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏത് തൊഴിലുകളിലും ഏതെങ്കിലും ഗൾഫ് പൗരനെ നിയമിക്കുകയാണെങ്കിൽ അത് സൗദിവൽക്കരണ ശതമാനത്തിൽ ഒന്നായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതമാക്കിയിട്ടുണ്ട്. അടുത്ത വർഷത്തോടെ കൺസൾട്ടിങ് പ്രഫഷനുകളുടെയും ബിസിനസ്സുകളുടെയും 35 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജ്ഹി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

സൗദി അറേബ്യയില്‍ ഏതാവശ്യത്തിനുമുള്ള സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി മൂന്നു മാസമായി സൗദി മന്ത്രിസഭ ഭേദഗതി ചെയ്തു. സന്ദർശന ആവശ്യത്തോടെയുള്ള ട്രാൻസിറ്റ് വിസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്നു മാസമാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന കാലം 96 മണിക്കൂറാണ്. ട്രാൻസിറ്റ് വിസക്ക് ഫീസില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽ യെമാമ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സന്ദർശന വിസാ കാലാവധിയിലും ട്രാൻസിറ്റ് വിസാ ഘടനയിലും ഭേദഗതികൾ വരുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe