സർക്കാർ-ഇസ്രായേൽ ബന്ധം; സിപിഎം നിലപാട് വ്യക്തമാക്കണം: സി .പി.എ അസീസ്

news image
Dec 17, 2022, 2:55 pm GMT+0000 payyolionline.in

മേപ്പയ്യൂർ:ഇസ്രായേലിനെതിരെ സി.പി.എം സ്വീകരിച്ചുവന്ന നിലപാടിന് വിരുദ്ധമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് സന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസം ഇസ്രായേൽ ദക്ഷിണേന്ത്യൻ കോൺസൽ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സി.പി.എം സംസ്ഥാനനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.
യു.പി.എ ഭരണകാലത്ത് ഇസ്രായേൽ വിരുദ്ധ സമരം നടത്തിയവർ ഇപ്പോൾ എടുത്ത നിലപാട് പരിഹാസ്യമാണ്. മുസ് ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനങ്ങളുടെ അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം എക്കാട്ടൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ് ലിം ലീഗ് ശാഖാ സമ്മേളനങ്ങളുടെ അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം ഏക്കാട്ടൂരിൽ ജില്ലാ സെക്രട്ടറി സി.പി.എ അസീസ്‌ നിർവ്വഹിക്കുന്നു.

എം.കെ അഹമദ് കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ്, വി.വി.എം ബഷീർ, ഇ.കെ അഹമ്മദ് മൗലവി, സീനത്ത് വടക്കയിൽ, അൻസിന കുഴിച്ചാലിൽ പ്രസംഗിച്ചു.
മുസ് ലിം ലീഗ് ശാഖാ ഭാരവാഹികൾ പ്രസിഡന്റ്സി .വി റഊഫ്ഹാജി, ജന:സെക്രട്ടറി കെ.എം അബ്ദുൽസലാം, ട്രഷർ കെ സാഹിർ. വനിതാ ലീഗ് ഭാരവാഹികൾ പ്രസിഡന്റ്ആർ സുഹറ, ജന:സെക്രട്ടറി കെ താഹിറ , ട്രഷറർ കെ.എം നജ്മ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe